sajev-
സജീവ്

കൊല്ലം: മാടൻനടയിലെ കാർ എ.സി വർക്ക്‌ഷോപ്പിൽ നിന്ന് കംപ്രസറുകൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ യുവാക്കൾ പിടിയിൽ. വടക്കേവിള വയലിൽ വീട്ടിൽ സജീവ് (43), വടക്കേവിള ചിറകുളം സുനിൽ (45) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. 26ന് രാത്രി വർക്ക്‌ഷോപ്പിന് പുറത്തുളള ഷെഡിൽ സൂക്ഷിച്ചിരുന്ന നാല് കംപ്രസറുകളാണ് മോഷ്ടിച്ച് ഇരവിപുരം തിരുമുക്കിലെ ആക്രിക്കടയിൽ വിറ്റത്. വർക്ക്‌ഷോപ്പ് മാനേജറുടെ പരാതിയെ തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇരവിപുരം ഇൻസ്‌പെക്ടർ വി.വി അനിൽകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ അരുൺഷാ, ജയകുമാർ, ദിനേശ് എ.എസ്.ഐ ഷാജി സി.പി.ഒമാരായ അഭിലാഷ്, മനാഫ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.