കുന്നത്തൂർ: കാബോദ് ഗ്രാമീണ ഗ്രന്ഥശാലയുടെ നേത്യത്വത്തിൽ സൗജന്യ പി. എസ് .സി കോച്ചിംഗ് ക്ലാസ് സംഘടിപ്പിച്ചു. ആറ്റുപുറം കാബോദ് ഓഫിസിൽ വച്ചാണ് ക്ലാസ് നടന്നത്. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രൊഫ.എസ്.അജയൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.സി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സി ഷിബു, സി.എം മാത്യു, തോമസ് മാത്യു, സത്യദാസ് തോമസ്, കെ.സി ദാസ്, കെ.പി യേശുദാസ്, മിനി ജയിംസ് എന്നിവർ പങ്കെടുത്തു.