 
കൊട്ടാരക്കര: പള്ളിയ്ക്കലിൽ ക്ഷേത്രത്തിന് സമീപത്തെ പഞ്ചായത്ത് ചിറയിൽ നിന്ന് വടിവാളുകൾ കണ്ടെത്തി. കടക്കുളത്ത് മഹാദേവർ ക്ഷേത്രത്തിന് സമീപത്തെ ചിറയുടെ നവീകരണ ജോലികൾ നടക്കുന്നതിനിടെയാണ് വാളുകൾ കണ്ടെത്തിയത്. മൈലം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ചിറ. വേനൽക്കാല ജലക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തിലാണ് പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി ചിറ നവീകരണം തുടങ്ങിയത്. വെള്ളം വറ്റിച്ചപ്പോൾ വാളുകൾ കണ്ടെത്തി. തുടർന്ന് കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.കസ്റ്റഡിയിലെടുത്ത ആയുധങ്ങൾ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.മുൻ കാലങ്ങളിൽ രാഷ്ട്രീയ-വർഗ്ഗീയ സംഘർഷങ്ങൾ നിലനിന്നിരുന്നിനിടങ്ങളാണ് പള്ളിക്കലും പരിസര പ്രദേശങ്ങളും