പുനലൂർ: ഇടമണിലും ഐക്കരക്കോണത്തും ഉണ്ടായ തീ പിടിത്തം ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് അണച്ചു. ഐക്കരക്കോണം എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് കെ.എസ്.ഇ.ബിയുടെ വൈദ്യുതി ലൈൻ പൊട്ടി വീണാണ് തീ പിടിച്ചത്. ഇന്നലെ വൈകിട്ട് 6മണിയോടെയായിരുന്നു സംഭവം. തീ പടർന്ന് പിടിച്ച് പ്രദേശത്തെ നിരവധി മരങ്ങൾ കത്തി നശിച്ചു. തീ പടർന്ന് പിടിക്കുന്നത് കണ്ട് മുൻ നഗരസഭ കൗൺസിലർ എസ്.സുബിരാജ് ഫയർഫോഴ്സിൽ വിവരം അറിയിച്ചു .തുടർന്ന് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു.സംഭവം അറിഞ്ഞെത്തിയ കെ.എസ്.ഇ.ബി ജീവനക്കാർ വൈദുതി ലൈൻ ശരിയാക്കി ബന്ധം പുന:സ്ഥാപിച്ചു. ഫോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു. ഇടമൺ സബ് സ്റ്റേഷന് സമീപത്തെ റബർ തോട്ടത്തിലെ അടിക്കാടിനായിരുന്നു തീ പിടിച്ചത്.ഫയർ ഫോഴ്സെത്തി തീ അണച്ചു.ഫയർ ഫോഴ്സ് അസി.സ്റ്റേഷൻ ഓഫീസർ എ.സാബു,സി.വി.വിനു, എസ്.ഷഹാദ്, അനീഷ്, കണ്ണൻലാൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ജീവനക്കാരാണ് തീയണച്ചത്.