കരുനാഗപ്പള്ളി : ഈ മാസം 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ അദ്ധ്യാപക-സർവീസ് സംഘടനാ സമരസമിതി താലൂക്ക് കൺവെൻഷൻ സംഘടിപ്പിച്ചു. .കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ ചേർന്ന കൺവെൻഷൻ കെ. ജി .ഒ. എഫ് ജില്ലാ പ്രസിഡന്റ് ബി. എസ്. ഹരീഷ് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ നേതാക്കളായ എസ്. ഓമനക്കുട്ടൻ, ബി. ജയ, എം .എസ്. ഷിബു, ദീപു, എസ് അനന്തൻ പിള്ള, കെ .ആനന്ദകുമാർ, സമരസമിതി നേതാക്കളായ ഒ. അനീഷ് ഗുരുപ്രസാദ്, സുനിൽ എന്നിവർ സംസാരിച്ചു.