
കൊല്ലം: ഫാത്തിമ മാതാ നാഷൽ കോളേജ് സുവോളജി വകുപ്പ് മേധാവിയായിരുന്ന പട്ടത്താനം കരിപ്പാശേരി പരേതനായ പ്രൊഫ. കെ.ടി. കുര്യന്റെ ഭാര്യ പ്രൊഫ. ത്രേസ്യാമ്മ കുര്യൻ (ഫാത്തിമ മാതാ കോളേജ്, റിട്ട. സുവോളജി, 99) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് പട്ടത്താനം ഭാരതരാജ്ഞി പള്ളി സെമിത്തേരിയിൽ. ശ്രീമൂലം പ്രജാസഭാംഗമായിരുന്ന കാഞ്ഞിരപ്പള്ളി കരിപ്പാ പറമ്പിൽ കെ.എം. തോമസിന്റെ (കൊച്ചുവക്കീൽ) മകളാണ്. കോഴിക്കോട് ദേവഗിരി കോളേജിന്റെ സ്ഥാപക പ്രിൻസിപ്പൽ ഫാ. ഡോ. സി.എം. തിയഡോഷ്യസ് സഹോദരനാണ്. മറ്റ് സഹോദരങ്ങൾ: പരേതരായ കെ.ടി. മൈക്കിൾ (മുൻ പഞ്ചായത്ത് ഡയറക്ടർ), കെ.ടി. തോമസ് (മുൻ എം.എൽ.എ), കെ.ടി. ജോസഫ്, കെ.ടി. ജേക്കബ് (ചാർട്ടേഡ് അക്കൗണ്ടന്റ്, കയർ ബോർഡ്), പെണ്ണമ്മ ചാക്കോ.
മക്കൾ: പ്രൊഫ. കാതറൈൻ ജോസഫ് (റിട്ട. പ്രൊഫസർ, പ്രൊവിഡൻസ് കോളേജ്, കോഴിക്കോട്), പ്രൊഫ. എലിസബത്ത് മാത്യു (റിട്ട. വിമല കോളേജ്, തൃശൂർ), റാണി ജോസഫ് (റിട്ട. അദ്ധ്യാപിക, സൗത്ത് ആഫ്രിക്ക), ഡോ. മോളി ജോൺ (റിട്ട. പ്രൊഫസർ, സെന്റ് ജോസഫ് കോളേജ്, ഇരിങ്ങാലക്കുട), ഡോ. ലൂസി ജോസ് (ഗൈനക്കോളജിസ്റ്റ്). മരുമക്കൾ: പരേതനായ പ്രൊഫ. ജോസഫ് തോമസ് (ദേവഗിരി, കോളേജ്, കോഴിക്കോട്), തോമസ് മാത്യു (റിട്ട. എക്സി. എൻജിനിയർ, കെ.എസ്.ഇ.ബി), ജോസഫ് കുഞ്ചെറിയ (റിട്ട. അദ്ധ്യാപകൻ, സൗത്ത് ആഫ്രിക്ക), എ.വി. ജോണി (റിട്ട. ചീഫ് മാനേജർ, ഫെഡറൽ ബാങ്ക്), ഡോ. ജോർജ് ജോസഫ് (ഫിസിഷ്യൻ).