light
മഞ്ഞക്കാല പുളിമുക്കിൽ നിർമ്മിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം കെ. ബി. ഗണേശ് കുമാർ എം.എൽ.എ നിർവഹിക്കുന്നു.

പത്തനാപുരം : എം. എൽ. എ യുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് മഞ്ഞക്കാല പുളിമുക്കിൽ നിർമ്മിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഗണേശ് കുമാർ എം .എൽ. എ നിർവഹിച്ചു. തലവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി .എസ് .കലാദേവി അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അനന്ദു പിള്ള മുഖ്യ സന്ദേശം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നെടുവന്നൂർ സുനിൽ ,ഗായത്രി ദേവി,ടി. കെ. നിധിൻ , കെ. ജി. ഷാജി, പി.എ.സജിമോൻ , രാധാകൃഷ്ണൻ നായർ , മധുസൂദൻ പിള്ള , ഡി .പി. ശ്രീകുമാർ , ഒ .ബി. തോമസ് എന്നിവർ സംസാരിച്ചു.