കൊട്ടാരക്കര: നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സി.​പി.​എം​ ​കൊ​ട്ടാ​ര​ക്ക​ര​ ​ഏ​രി​യ​ ​ക​മ്മി​റ്റി​ ​അം​ഗവുമായ​ ​ഫൈ​സ​ൽ​ ​ബ​ഷീ​റി​നെ​ ​സം​ഘം​ ​ചേ​ർ​ന്ന് ​ആ​ക്ര​മി​ച്ച് ​കൊ​ല​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ച​ ​കേ​സി​ൽ​ ​നാ​ല് ​പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ രണ്ടാം പ്രതി ഉപയോഗിച്ച ആയുധം കണ്ടെത്തുക, ഗൂഢാലോചനയിൽ മറ്റാരൊക്കെയുണ്ടെന്ന് കണ്ടെത്തുക, പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ കണ്ടെത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കൊട്ടാരക്കര പൊലീസ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ഇന്നലെ രാവിലെ കേസ് പരിഗണിച്ച കോടതി നെ​ടു​വ​ത്തൂ​ർ​ ​ചാ​ലൂ​ക്കോ​ണം​ ​വ​ട​ക്കേ​ക്ക​ര​ ​മേ​ല​തി​ൽ​ ​അ​നീ​ഷ്(23​),​ ​വ​ട​ക്കേ​ക്ക​ര​ ​മേ​ല​തി​ൽ​ ​സ​തീ​ഷ്(22​),​ ​മേ​ലി​ല​ ​രാ​ധ​ ​വി​ലാ​സ​ത്തി​ൽ​ ​പ്ര​വീ​ൺ​കു​മാ​ർ​(35​),​ ​ഇ​ര​ണൂ​ർ​ ​ശ്രീ​വി​ലാ​സ​ത്തി​ൽ​ ​ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള​(36​)​ ​എ​ന്നി​വ​രെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകുകയായിരുന്നു. നാലിന് പ്രതികളെ കോടതിയിൽ തിരികെ ഹാജരാക്കണം. ആ​ർ.​എ​സ്.​എ​സ് ​പ്ര​വ​ർ​ത്ത​ക​രാണ് കേസിലെ പ്രതികൾ. ​സർക്കാരിനുവേണ്ടി അസി.പബ്ളിക് പ്രോസിക്യൂട്ടർ റോയി ടൈറ്റസ് കോടതിയിൽ ഹാജരായി. 24​ന് ​രാ​ത്രി​ 9.30​ന് ​കൊ​ട്ടാ​ര​ക്ക​ര​ ​മു​സ്ളീം​സ്ട്രീ​റ്റ് ​പാ​ല​ത്തി​ന് ​സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു​ ​ബൈ​ക്കി​ലെ​ത്തി​യ​ ​സം​ഘം​ ​ഫൈസൽ ബഷീറിനെ ആ​ക്ര​മി​ച്ച​ത്.​ ​എട്ട് പ്രതികളെയാണ് ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്.