 
അഞ്ചൽ: യുക്രെയിൻ-റഷ്യൻ യുദ്ധം അവസാനിപ്പിക്കണമെന്നും യുദ്ധവും കണ്ണീരും ഇല്ലാത്ത ലോകത്തിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് അഞ്ചൽ സെന്റ് ജോൺസ് സ്കൂളിലെ വിദ്യാർത്ഥികൾ ബോധവത്കരണ പരിപാടികൾ നടത്തി. സമാധാന പ്രാർത്ഥന, പോസ്റ്റർ രചന, ഒപ്പ് രേഖപ്പെടുത്തൽ എന്നിവയാണ് നടത്തിയത്. ഉക്രൈനിലെ ജനതയ്ക്കൊപ്പം എന്ന ബാനറിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ഒപ്പിട്ടു. സ്കൂൾ ലോക്കൽ മാനേജർ ഫാ. ബോവസ് മാത്യു, കെ.എൻ. മാത്യു, പ്രിൻസിപ്പൽ ഇൻ ചാർജ്ജ് മേരിപോത്തൻ, വിദ്യാർത്ഥി പ്രതിനിധികളായ റോൺ കോശി, ജെ.കെ.കല്യാണി എന്നിവർ ഒപ്പുശേഖരണത്തിന് നേതൃത്വം നൽകി. നോ വാർ എന്ന് കുട്ടികൾ ഗ്രൗണ്ടിൽ അണിനിരന്നെഴുതി. സ്കൂൾ പാർലമെന്റ് റിലീജിയസ് ഹാർമണി ക്ലബ്, ഗാന്ധിയൻ സ്റ്റഡീസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.