photo
രതീഷ്

അഞ്ചൽ: വീട്ടമ്മയെയും ഭർത്താവിനെയും വീട് കയറി ആക്രമിച്ച സംഭവത്തിൽ ഏരൂർ നടുക്കുന്നുംപുറം ആവണി ഭവനിൽ രതീഷനെ (39) ഏരൂർ എസ്.ഐ. ശരലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തു. കഴിഞ്ഞ 23 ന് രാത്രിയിലാണ് ഇയാൾ അയൽക്കാരായ വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിക്കാൻ ശ്രമിച്ചത്. ഇയാൾ മദ്യപിച്ച് നാട്ടിൽ ശല്യമുണ്ടാക്കുന്നത് പതിവായതിനെ തുടർന്ന് ഇയാൾക്കെതിരെ വീട്ടമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പ്രതികാരമാകാം ആക്രമണത്തിന് പിന്നിലെന്ന് വീട്ടമ്മ പറഞ്ഞു. പുനലൂർ കോടയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.