കൊട്ടാരക്കര: പള്ളിയ്ക്കലിൽ ക്ഷേത്രത്തിന് സമീപത്തെ പഞ്ചായത്ത് ചിറയിൽ നിന്ന് വടിവാളുകൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതം. അക്രമം നടത്താനായി സൂക്ഷിച്ചിരുന്നതാകും വാളുകളെന്നാണ് വിലയിരുത്തൽ. കടക്കുളത്ത് മഹാദേവർ ക്ഷേത്രത്തിന് സമീപത്തെ മൈലം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ചിറയുടെ നവീകരണ ജോലികൾ നടക്കുന്നതിനിടെയാണ് എട്ട് വാളുകൾ കണ്ടെത്തിയത്. മൈലം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ചിറ. വാളുകൾ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.