mayyanad-
കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ പുരസ്ക്കാരവിതരണ യോഗം സാഹിത്യ നിരൂപകനായ ഡോ.പ്രസന്ന രാജൻ ഉദ്‌ഘാടനം ചെയ്യുന്നു

മയ്യനാട് : കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ ഗ്രന്ഥശാല അംഗങ്ങളിലെ സാഹിത്യ പ്രതിഭകളെ കണ്ടെത്തുന്നതിനായി നടത്തിയ ചെറുകഥാ മത്സരം, വായനാമത്സരം എന്നിവയിലെ വിജയികൾക്കുള്ള പുരസ്‌കാര വിതരണം മയ്യനാട് ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയിൽ നടന്നു. കൊല്ലം ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ നിരൂപകൻ ഡോ.കെ.പ്രസന്നരാജൻ ഉദ്‌ഘാടനം ചെയ്തു. മയ്യനാട് ആർ.സി ബാങ്ക് പ്രസിഡന്റ് എ.മാധവൻ പിള്ള ചെറുകഥ മത്സര വിജയികൾക്കും കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി.അംഗം എസ്.നാസർ വായനാ മത്സര വിജയികൾക്കും പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.എൻ. ഷൺമുഖദാസ്, മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ,താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.അബൂബക്കർ കുഞ്ഞ, എൽ.ആർ.സി പ്രസിഡന്റ് കെ.ഷാജി ബാബു എന്നിവർ സംസാരിച്ചു.