vimala-
കാരംകോട് വിമല സെൻട്രൽ സ്കൂളിലെ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ജയലാൽ എം. എൽ. എ സമ്മാനങ്ങൾ വിതണം ചെയ്യുന്നു

ചാത്തന്നൂർ: കാരംകോട് വിമല സെൻട്രൽ സ്കൂളിൽ കഴിഞ്ഞ അദ്ധ്യാന വർഷം 10,12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും കലാകായിക രംഗത്തും, ക്വിസ്,ഉപന്യാസ മത്സരങ്ങളിലും മികച്ച വിജയം നേടിയ വിദ്യാർഥികൾക്കും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജയലാൽ എം.എൽ.എ സമ്മാനദാനം നിർവ്വഹിച്ചു. സ്കൂൾ ഡയറക്ടർ ഫാദർ സാമുവൽ പഴവൂർപടിക്കൽ സ്വാഗതം പറഞ്ഞു.

പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ ജെ.ജോൺ, പി.ടി.എ പ്രസിഡന്റ് രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രോഗ്രാം കോർഡിനേറ്റർമാരായ എൻ.നിഷ, പി.റീത്ത, അദ്ധ്യാപകരായ കെ.സുമം, ജെ. ബി. ശ്രീജ എന്നിവർ നേതൃത്വം നൽകി.