sam

കൊല്ലം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ ഉൾപ്പെടെ സംസ്ഥാനത്തെ അഞ്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാർക്ക് ബീക്കൻ പഞ്ചായത്ത് നേതാക്കൾക്കുള്ള ദേശീയ ശില്പശാലയിൽ പങ്കെടുക്കാൻ അവസരം.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് കീഴിലുള്ള ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ ഡെവലപ്പ്മെന്റ് ആൻഡ് പഞ്ചായത്ത് രാജിൽ മൂന്ന് ദിവസത്തെ ഓറിയന്റേഷൻ പ്രോഗ്രാമിലാണ് പങ്കെടുക്കുന്നത്.

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌ കുമാർ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോധ, കോട്ടുകൽ പഞ്ചായത്ത് പ്രസിഡന്റ് ജെറോം ദാസ് തുടങ്ങിയവരാണ് മറ്റുള്ളവർ. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 45 ജനപ്രതിനിധികൾ പങ്കെടുക്കും.

""

ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ സവിശേഷ പദ്ധതികൾക്കുള്ള അംഗീകാരമാണ് ബീക്കൺ ലീഡർ പദവി.

സാം.കെ. ഡാനിയsൽ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്