 
പോരുവഴി: ശൂരനാട് വടക്ക് ആനയടി പാലം നൂറുവർഷം പിന്നിടുന്നു. പഴമയുടെ പ്രൗഡി നിലനിറുത്താൻ പാലം സംരക്ഷിക്കണമെന്ന് നാട്ടുകാർ . കൊല്ലം-തേനി ദേശീയപാതയുടെ മദ്ധ്യത്തിലായി കൊല്ലം,ആലപ്പുഴ ,പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം ബ്രിട്ടീഷുകാർ 1922ൽ നിർമ്മിച്ചതാണ് .ഇപ്പോൾ നൂറു വർഷം പിന്നിട്ടുന്ന പാലം തെക്കുവടക്ക് റോഡിന് കിഴക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. ഇരുമ്പ് പൈപ്പുകൾക്കൊണ്ടാണ് പാലം നിർമ്മിച്ചിരിക്കുന്നത്.
ഉയരത്തിൽ കെട്ടി പുതിയപാലം
പഴയ പാലത്തിന് വടക്കുഭാഗത്തായിട്ടാണ് പുതിയ പാലം പണിതിരിക്കുന്നത്. മഴക്കാലത്ത് പള്ളിക്കലാറിൽ വെള്ളം പൊങ്ങുമ്പോൾ പഴയ പാലം മുങ്ങുന്നതിനാൽ പുതിയപാലം വളരെ ഉയരത്തിലാണ് പണിതിരിക്കുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് പണി പൂർത്തീകരിച്ച ആനയടി പാലം നൂറു വർഷം തികയുമ്പോൾ ഒരു കേടും കൂടാതെ നിലനിൽക്കുന്നു. ഇത് സംരക്ഷിക്കണമെന്ന് ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുന്നു.
ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
എസ്. ശ്രീകുമാർ .