ഓച്ചിറ: ബി.ജെ.പി തഴവ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തഴവ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ എന്നിവരെ ഉപരോധിച്ചു.
പഞ്ചായത്തിലെ അങ്കണവാടികളിൽ വൈദ്യുതി , കുടിവെള്ളം എന്നിവ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടും പദ്ധതി നിർവഹണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ചും ടെൻഡർ വിളിച്ച റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കാത്തതിനെതിരെയുമായിരുന്നു ഉപരോധം.
തഴവ പഞ്ചായത്തിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള പ്രശ്നം കാരണമാണ് പദ്ധതികൾ പൂർത്തിയാക്കാൻ സാധിക്കാത്തതെന്നും ബി.ജെ.പി അംഗങ്ങളുടെ വാർഡുകളിൽ പദ്ധതി നടപ്പിലാക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും ബി.ജെ.പി ഓച്ചിറ മണ്ഡലം പ്രസിഡന്റ് ശരത് കുമാർ ഉപരോധം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഷിജു, രാധാകൃഷ്ണ പിള്ള, ദേവരാജൻ, രാജി, ശശികല, രാജീവൻ പിള്ള, പഞ്ചായത്ത് അംഗങ്ങളായ മോഹനൻ പിള്ള, സന്ധ്യ സുമേഷ്, പ്രശാന്തി ദീപു, സുശീലാമ്മ, വിജു എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.