insurance

കൊല്ലം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളികൾക്ക് മ​ത്സ്യ​ഫെ​ഡ് വ്യ​ക്തി​ഗ​ത അ​പ​ക​ട ഇൻ​ഷ്വറൻ​സ് പ​ദ്ധ​തി നടപ്പാക്കുന്നു. പൂർ​ണ അം​ഗ​വൈ​ക​ല്യത്തിന് പത്തു ല​ക്ഷം രൂ​പ, ഭാ​ഗി​ക​മാ​യ കേസിൽ പരമാവധി അഞ്ചുല​ക്ഷം. ആ​ശു​പ​ത്രി​വാ​സ​വും ഭാ​ഗി​ക അം​ഗ​വൈ​ക​ല്യ​ത്തിനും രണ്ടുല​ക്ഷം രൂ​പയാണ് ലഭിക്കുക.
മ​രി​ച്ചയാളുടെ 25 വ​യ​സിൽ താ​ഴെ പ്രാ​യ​മു​ള്ള മ​ക്ക​ളു​ടെ പഠ​നാ​വ​ശ്യ​ത്തി​ന് ഒ​രാൾ​ക്ക് 5000 രൂ​പ ക്ര​മ​ത്തിൽ ര​ണ്ട് കു​ട്ടി​കൾ​ക്ക് വ​രെ ഒ​റ്റ​ത്ത​വ​ണ​ത്തേ​യ്​ക്ക് ധ​ന​സ​ഹാ​യം ലഭിക്കും.
18 നും 70 നും മദ്ധ്യേ പ്രാ​യ​മു​ള്ള​വർ​ക്ക് പ​ദ്ധ​തി​യിൽ അം​ഗ​മാ​കാം. 29ന് മു​മ്പ് പ്രീ​മി​യം തു​ക​യാ​യ 389 രൂ​പ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘ​ത്തിൽ അ​ട​യ്​ക്ക​ണം. ഇൻഷ്വറൻസ് കാ​ലാ​വ​ധി 2022 ഏ​പ്രിൽ ഒ​ന്ന് മു​തൽ 2023 മാർ​ച്ച് 31 വ​രെ​യാണ്. ഫോൺ​: ജി​ല്ലാ ഓ​ഫീ​സ് 9526041229, ക്ല​സ്റ്റർ ഓ​ഫീ​സു​കൾ: 9526041072, 9526041293, 9526041324, 9526041178, 9526042211, 9526041325.