 
കൊല്ലം : വൈദ്യുതി ബോർഡിലെ വർക്കർമാർക്ക് പ്രമോഷൻ നൽകുക, പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുക, രാജസ്ഥാൻ മാതൃകയിൽ സ്റ്റാറ്റിറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊല്ലം ഇലക്ട്രിക്കൽ ഡെപ്യുട്ടി ചീഫ് എൻജിനീയറുടെ ഓഫീസിന് മുമ്പിൽ കേരള പവർ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധിച്ചു.
ഡിവിഷൻ സെക്രട്ടറി ഡെയ്‌സൺ ആന്റണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വീരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാവർക്കിംഗ് പ്രസിഡന്റ് ഷീബ തമ്പി, കുരീപ്പുഴ ഹാഷിം, പ്രദീപ് കുമാർ. സി.കെ.ഫെലിക്‌സ് തുടങ്ങിയവർ സംസാരിച്ചു.