കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ അതിക്രമം കാട്ടിയ മൂന്ന് യുവാക്കൾ വ്യത്യസ്ത പരാതികളിൽ അറസ്റ്റിലായി. പന്ത്റണ്ടുകാരിയെ കടന്നുപിടിച്ച കല്ലുവാതുക്കൽ നടയ്ക്കൽ കുഴിവേലി കിഴക്കുംകര ശശി ഭവനിൽ സജി (41), പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്യുകയും വിലക്കിയതിന്
മാതാപിതാക്കളെ ദേഹോപദ്റവം ഏൽപ്പിക്കുകയും പെൺകുട്ടിയുടെ വീട് അടിച്ചു തകർക്കുകയും ചെയ്ത വടക്കേവിള ന്യൂ ഐശ്വര്യനഗർ 110 ആശാരിയഴികം വീട്ടിൽ നിന്നും വടക്കേവിള പട്ടത്താനം നഗർ 165 മൈലാടുംകുന്ന് ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന സുബിൻ (19), പതിനാലുകാരിയെ ബൈക്കിൽ പിന്തുടർന്ന് ശല്യം ചെയ്യുകയും തടഞ്ഞുനിറുത്തി വധഭീഷണി മുഴക്കുകയും ചെയ്ത തൃക്കടവൂർ കുരീപ്പുഴ ജിജിഭവനിൽ ആദർശ് (അപ്പു, 19) എന്നിവരാണ് അറസ്റ്റിലായത്.
സംഭവശേഷം തമിഴ്‌നാട്ടിൽ ഒളിവിൽ പോയ സുബിനെ കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ കിളികൊല്ലൂർ ഇൻസ്‌പെക്ടർ കെ. വിനോദ്, സബ് ഇൻസ്‌പെക്ടർമാരായ എ.പി. അനീഷ്, ജയൻ.കെ. സക്കറിയ, മധു, എ.എസ്.ഐ ഡെൽഫിൻ ബോണിഫസ്, സി.പി.ഒമാരായ സാജ്, സജി എന്നിവരങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്‍തത്.
പാരിപ്പള്ളി ഇൻസ്‌പെക്ടർ എ. അൽജബറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രദീപ്, രാമചന്ദ്രൻ എ.എസ്.ഐ അഖിലേഷ്, എസ്.സി.പി.ഒ വി.എസ്. ഡോൾമ എന്നിവരടങ്ങിയ സംഘം സജിയെയും അഞ്ചാലുംമൂട് ഇൻസ്‌പെക്ടർ സി. ദേവരാജന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ അനീഷ്, എം. ഷബ്‌ന, ലഗേഷ്‌കുമാർ, എ.എസ്.ഐ ഓമനക്കുട്ടൻ, സി.പി.ഒ രാജി എന്നിവർ ആദർശിനെയും അറസ്റ്റ് ചെയ്തു. മൂന്നുപേരെയും റിമാൻഡ് ചെയ്തു.