ചാത്തന്നൂർ : കല്ലുവാതുക്കൽ മേവനക്കോണം സൊസൈറ്റി മുക്കിൽ റബർ തോട്ടത്തിന് തീ പിടിച്ചു. അഞ്ച് ഏക്കറുള്ള തോട്ടത്തിലെ 100അധികം മരങ്ങൾ കത്തിനശിച്ചു.
ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് കല്ലുവാതുക്കൽ സ്വദേശി ശശീന്ദ്രൻ പിള്ളയുടെ ഉടമസ്ഥതയിലുള്ള മൊണാർക്ക് ക്രഷർ യൂണിറ്റ് നൽകുന്ന വസ്തുവിൽ തീപിടിച്ചത്. തീ പടരുന്നത് കണ്ട് നാട്ടുകാർ പാരിപ്പള്ളി പൊലീസിനെയും പരവൂർ ഫയർഫോഴ്സിനെയും വിവരമറിയിച്ചു.മൂന്ന് യുണിറ്റ് ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.