kunnathoor
ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ലതാ രവിയെ ഇടയ്ക്കാട്ടിലെ വീട്ടിൽ സന്ദർശിക്കുന്നു

കുന്നത്തൂർ : മഹിളാ കോൺഗ്രസ് നേതാവും ജനപ്രതിനിധിയുമായ ലതാ രവിയെ ആക്രമിച്ച പ്രതിയെ പൊലീസ് സംരക്ഷിക്കുന്നത് ലജ്ജാകരമാണെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് കുറ്റപ്പെടുത്തി. സി.പി.എമ്മിന്റെ സജീവ പ്രവർത്തകനായ പ്രതി ബോധപൂർവം നടത്തിയ ആക്രമണമാണ് ലതയ്ക്ക് നേരെ ഉണ്ടായത്. ശൂരനാട് പൊലീസ് അടിയന്തരമായി പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം പൊലീസിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.നേതാക്കളായ പി.കെ. രവി,വരിക്കോലിൽ ബഷീർ, അജി മലനട, ഇടയ്ക്കാട് രതീഷ് എന്നിവർക്കൊപ്പം പി.രാജേന്ദ്രപ്രസാദ് ലതാ രവിയെ ഇടയ്ക്കാട്ടിലെ വീട്ടിൽ സന്ദർശിച്ചു.