cash

കൊല്ലം: പോപ്പുലർ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പിന് കീഴിലെ പോപ്പുലർ ഡീലേഴ്‌സിന്റെ പോളയത്തോട് ശാഖയിൽ നിക്ഷേപിച്ച അൻപത് ലക്ഷം രൂപ ആറ് ശതമാനം പലിശയും കോടതി ചെലവും സഹിതം സ്ഥാപന ഉടമകളുടെ സ്വത്തുക്കളിൽ നിന്ന് ഈടാക്കാൻ ഉത്തരവായി.

കൊല്ലം കൊമേർഷ്യൽ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസാണ് മൂന്ന് മാസത്തിനുള്ളിൽ വിധി പ്രസ്താവിച്ചത്. മയ്യനാട് സ്വദേശികളായ പ്രസാദ് വിദ്യാധരനും ഭാര്യ പ്രേമലത ഗോപിനാഥുമാണ്‌ കേസ് ഫയൽ ചെയ്തത്. വാദികൾക്ക് വേണ്ടി അഡ്വ. ധീരജ് രവി കോടതിയിൽ ഹാജരായി.