കരുനാഗപ്പള്ളി: കൊല്ലം മെഡിട്രീന ഹോസ്പിറ്റൽ, കരുനാഗപ്പള്ളി ജാംപ്രിൽസ് മൾട്ടി സ്പെഷ്യാലിറ്റി ക്ലിനിക്ക് , ടി. എ. റസാഖ് ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ എന്നിവയുടെ നേതൃത്വത്തിൽ അറ്റ്ലസ് ഡയഗ്നോസ്റ്റിക് ആൻഡ് ഇമേജിംഗ് സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 6ന് കരുനാഗപ്പള്ളി ജാംപ്രിൽസ് മൾട്ടിസ്പെഷ്യാലിറ്റി ക്ലിനിക്കിൽ വച്ച് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് ക്യാമ്പ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കൺസൾട്ടേഷൻ, ബി. പി. പരിശോധന തുടങ്ങിയവ പൂർണമായും സൗജന്യമായിരിക്കും. എക്കോ കാർഡിയോഗ്രാഫി, ടി.എം.ടി എന്നീ പരിശോധനകൾക്ക് 50 ശതമാനം ഇളവ് ലഭിക്കും. കൂടാതെ ഡയഗ്നോസ്റ്റിക്സ് ആൻഡ് ഇമേജിംഗ്, ബ്ലഡ് ടെസ്റ്റ് സേവനങ്ങൾക്ക് അറ്റ്ലസ് ഡയഗ്നോസ്റ്റിക് ആൻഡ് ഇമേജിംഗ് സെന്റർ നൽകുന്ന 30ശതമാനം മുതൽ 40 ശതമാനം വരെ ഇളവ് ലഭിക്കും. ന്യൂറോളജി, ന്യൂറോസർജറി, പൾമണോളജി, ഓർത്തോപീഡിക്സ്, ജനറൽ സർജറി, നെഫ്രോളജി, ഇ. എൻ. ടി., കാർഡിയോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 79074 46756 , 9746 12345 നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. മെഡിട്രിന ഹോസ്പിറ്റൽ ചെയർമാൻ ആൻ‌ഡ് എം. ഡി ഡോ. എൻ. പ്രതാപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിക്കുന്ന ചടങ്ങ് കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്യും.: റജി ഫോട്ടോപാർക് , രവീന്ദ്രൻ പിള്ള എന്നിവർ സംസാരിക്കും.