tghodiyoor-padam
കിടപ്പു രോഗികൾക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യുന്നതിനായി സി.എൽ. പി .സി കല്ലേലിഭാഗം കേന്ദ്രത്തിന് മൈനാഗപ്പള്ളി എം. എസ്. എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്കീം യൂണിറ്റ് നൽകുന്ന സംഭാവന അനന്ത ലക്ഷ്മിയിൽ നിന്ന് ആർ.ശ്രീജിത്ത് ഏറ്റു വാങ്ങുന്നു

തൊടിയൂർ: ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയർ കല്ലേലിഭാഗം സെന്ററിന്റെ പരിധിയിലും പരിചരണത്തിലുമുള്ള കിടപ്പു രോഗികൾക്ക് പ്രതിമാസ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യുന്ന പദ്ധതിക്ക് കൈത്താങ്ങുമായി മൈനാഗപ്പള്ളി മിലാദിഷെരീഫ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ .എസ്. എസ് യൂണിറ്റ് ഭാരവാഹികളെത്തി. നാഷണൽ സർവീസ് സ്കീം കോ-ഓർഡിനേറ്റർ അനന്ത ലക്ഷ്മി സി.എൽ .പി .സി രക്ഷാധികാരി ആർ.ശ്രീജിത്തിന് സഹായധനം കൈമാറി. സെക്രട്ടറി സുരേഷ് പനയ്ക്കൽ, അദ്ധ്യാപിക സുബി,
വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.