 
ഓയൂർ : അമിതഭാരം കയറ്റിവന്ന ടിപ്പർ ലോറിയിൽ നിന്ന് പാറ റോഡിൽ തെറിച്ച് വീണ് ബൈക്ക് യാത്രികർ തലനാരിഴയ്ക്ക് രക്ഷപെട്ടു. കഴിഞ്ഞ ദിവസം രാവിലെ പൂയപ്പള്ളി ജംഗ്ഷനിലായിരുന്നു സംഭവം. വെളിയം ഭാഗത്ത് നിന്ന് പാറ കയറ്റിവന്ന ടിപ്പർ ലോറി പൂയപ്പള്ളി ജംഗ്ഷനിൽ നിന്ന് കൊല്ലം റോഡിലേക്ക് തിരിയുന്നതിനിടയിലാണ് പാറ തെറിച്ച് റോഡിലേയ്ക്ക് വീണത്. പിന്നാലെ വന്ന ബൈക്ക് യാത്രികർ ബൈക്ക് വെട്ടിത്തിരിച്ചതിനാൽ രക്ഷപ്പെട്ടു. പൂയപ്പള്ളി പൊലീസ് ടാർപ്പോളിനിട്ട് മൂടാതെ പാറ കയറ്റി വന്നതിന് ലോറി കസ്റ്റഡിയിലെടുത്തു.