
കൊല്ലം: ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം കൊല്ലം രാജയോഗ സെന്ററിന്റെ നേതൃത്വത്തിൽ ആശ്രാമം വിശ്വജ്യോതി ഭവനിൽ ശിവജയന്തിയോടനുബന്ധിച്ച് ശിവധ്വജാരോഹണവും സമ്മേളനവും നടത്തി.
കൊല്ലം, ഇടുക്കി, കോട്ടയം എന്നീ സെന്ററുകളുടെ സഞ്ചാരികയായ രാജയോഗിനി ബ്രഹ്മകുമാരി പങ്കജം ബഹൻജി ആമുഖ പ്രഭാഷണം നടത്തി. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, സർവ ശിക്ഷാ അഭിയാൻ ജില്ലാ പ്രോജക്ട് ഓഫീസറായിരുന്ന ജി. ദിവാകരൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പങ്കജം ബഹൻജി, എസ്. രാധാകൃഷ്ണൻ, ജി. ദിവാകരൻ എന്നിവർ ചേർന്ന് ശിവധ്വജാരോഹണം നിർവഹിച്ചു.
ബ്രഹ്മകുമാരീസ് ജില്ലാ സഞ്ചാരിക രജയോഗിനി ബ്രഹ്മകുമാരി രഞ്ജിനി സ്വാഗതം പറഞ്ഞു. ശിവപ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. കൊല്ലം രാജയോഗ സെന്ററിലെ മുതിർന്ന വിദ്യാർത്ഥി വി.കെ. രഘുനാഥൻ നന്ദി പറഞ്ഞു.