 
പരവൂർ : യുദ്ധംവേണ്ട, സമാധാനം മതി എന്ന ആഹ്വാനമുമായി കോട്ടപ്പുറം ഗവ.എൽ.പി.എസിലെ വിദ്യാത്ഥികൾ. റഷ്യൻ- യുക്രയിൻ യുദ്ധത്തിൽ രക്തസാക്ഷികളായവരുടെ സ്മരണയ്ക്ക് ദീപം തെളിച്ചു. റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീന് ആദരാജ്ഞലി അർപ്പിച്ചു. യുദ്ധം കാരണമുണ്ടാകുന്ന നാശങ്ങളെയും കെടുതികളെയും കുറിച്ച് പ്രഥമാദ്ധ്യാപിക എസ്.മിനി വിവരിച്ചു. അദ്ധ്യാപകരായ അമിതകുമാരി,സിനി, രജിത,അമീന, ഷെമീന, അഭിൽ ദാസ് തുടങ്ങിയവർ നേതൃത്വം നൽകി.