 
പരവൂർ : പുന്നേക്കുളം 129ാം നമ്പർ അങ്കണവാടിയിലെ കുട്ടികൾക്ക് കളിക്കോപ്പുകളും കിടക്കയും കളർ പെൻസിലുമായി ചെമ്പകശ്ശേരി ഹയർ സെക്കൻഡറി സ്ക്കൂളിലെ എൻ.എസ്.എസ്. വോളണ്ടിയർമാർ എത്തി. രാവിലെ 10.30 ന് അങ്കണവാടിയിൽ നടന്ന ചടങ്ങിൽ വാർഡ് സി.ഡി. ഡി അംഗവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഡി.സുരേഷ് കുമാർ ഏറ്റുവാങ്ങി.സി ഡി. പി. ഒ. രജനി, സ്കൂൾ പ്രിൻസിപ്പൽ ജെ.മുരളീധരൻ,പ്രോഗ്രാം ഓഫീസർ ടി.ജെ.അഞ്ജന, ഷീബ, രമണി തുടങ്ങിയവർ പങ്കെടുത്തു.