photo
ഏരൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം അഞ്ചൽ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ നിർവ്വഹിക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസി‌ഡന്റ് റ്റി. അജയൻ, ചിന്നുവിനോദ്, ജി. അജിത്ത്, തുടങ്ങിയവർ സമീപം

അ‌ഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്.സി വിഭാഗം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. രണ്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പഠനാവശ്യത്തിനായി 2021-22 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി മേശയും കസേരയും നൽകിയത്. വിതരണോദ്ഘാടനം അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ, വൈസ് പ്രസിഡന്റ് ചിന്നുവിനോദ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. അജിത്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈൻ ബാബു, പഞ്ചായത്ത് സെക്രട്ടറി നൗഷാദ്, മനോജ് തുടങ്ങിയവർ പങ്കെടുത്തു.