photo
യുവകവി സനിൽ വെണ്ടാറിന്റെ 'നിഴൽ മരങ്ങൾ' കവിതാ സമാഹാരം കവി കുരീപ്പുഴ ശ്രീകുമാർ ശാസ്താംകോട്ട ഡി.ബി കോളേജിലെ മലയാളവിഭാഗം അദ്ധ്യക്ഷൻ എ.വി.ആത്മജന് നൽകി പ്രകാശനം ചെയ്യുന്നു

കൊട്ടാരക്കര: യുവകവി സനിൽ വെണ്ടാറിന്റെ 'നിഴൽ മരങ്ങൾ' കവിതാ സമാഹാരം പ്രകാശനം ചെയ്തു. പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കവി കുരീപ്പുഴ ശ്രീകുമാർ ശാസ്താംകോട്ട ഡി.ബി കോളേജിലെ മലയാളവിഭാഗം അദ്ധ്യക്ഷൻ എ.വി.ആത്മജന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. സായന്തനം കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി, സാഹിത്യകാരനും ജില്ലാ അസി.ലേബർ ഓഫീസറുമായ ശ്രീകുമാർ രാഘവൻ, കവയിത്രി സവിത വിനോദ്, ഗ്രാമപഞ്ചായത്തംഗം അഖില മോഹൻ, അജീഷ് കൃഷ്ണ, ഗൗതംചന്ദ്ര, അജിലാൽ, രശ്മി രാഹുൽ, രാജേശ്വരി തുളസി, ജി.രവീന്ദ്രൻ പിള്ള, സനിൽ വെണ്ടാർ എന്നിവർ സംസാരിച്ചു.