
കുന്നത്തൂർ: മകളുടെ ഭർത്താവിനെ കുത്തിപ്പരിക്കേൽപ്പിച്ച അമ്മായിഅച്ഛൻ അറസ്റ്റിൽ. പടിഞ്ഞാറെ കല്ലട വലിയപാടം വിളന്തറ കുറ്റികല്ലുംപുറത്ത് വടക്കതിൽ രതീഷ് കുമാറിനെ (39) കുത്തിയ ഐത്തോട്ടുവയിൽ വാടകയ്ക്ക് താമസിക്കുന്ന കിഴക്കേ കല്ലട പഴയാർ ചന്ദ്ര നിവാസ് വീട്ടിൽ ചന്ദ്രൻ പിള്ളയാണ് (60) അറസ്റ്റിലായത്.
മാർച്ച് 1ന് രാത്രി 10.45 ഓടെയാണ് സംഭവം. അസഭ്യം വിളിച്ച് ചന്ദ്രൻ പിള്ള പിച്ചാത്തിക്ക് നെഞ്ചിൽ കുത്താനാഞ്ഞപ്പോൾ രതീഷ് ഇടത് കൈകൊണ്ട് തടഞ്ഞു. കൈക്ക് ആഴത്തിൽ മുറിവേറ്റ് തറയിലേയ്ക്ക് വീഴുന്നതിനിടെ തലയുടെ പിൻഭാഗത്തിനും ആഴത്തിൽ പരിക്കേറ്റു. ശാസ്താംകോട്ട എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ അനൂപ്, ഗ്രേഡ് എസ്.ഐ ഭുവനചന്ദ്രൻ, ജി.എ.എസ്.ഐ സലിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.