
ചാത്തന്നൂർ : ദേശീയ പോളിയോ രോഗനിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി നടന്ന പോളിയോ തുള്ളിമരുന്ന് വിതരണ കേന്ദ്രങ്ങളിൽ പാരിപ്പള്ളി ടൗൺ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു. കല്ലുവാതുക്കൽ പഞ്ചായത്തിലെ 33 പോളിയോ വിതരണ കേന്ദ്രങ്ങളിലെ സേവനപ്രവർത്തകർക്കാണ് 'പാഥേയം 22' എന്ന പേരിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്. പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ റോട്ടറി വൈസ് പ്രസിഡന്റ് വി. എസ്. സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ മെഡിക്കൽ ഓഫീസർ ഡോ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
ഡോ.കബീർ പാരിപ്പള്ളി, അസി.സർജൻ ഡോ. സജിത, വേണു സി.കിഴക്കനേല, ശ്യാംചാത്തന്നൂർ, നഴ്സിംഗ് ഓഫീസർമാരായ ചിപ്പി സജിത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ലീന, റോട്ടറി ക്ലബ് സെക്രട്ടറി രാജേഷ് കുമാർ,റൊട്ടേറിയൻമാരായ സജീവ്, ഫ്രാൻസിസ്, സുഭാഷ്, അരുൺ, ജയപ്രകാശ്, കനകൻ, രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.