കൊട്ടാരക്കര: വിലങ്ങറ മേഖലയിൽ കുറുക്കന്റെയും മുള്ളൻ പന്നിയുടെയും ശല്യമെന്ന് പരാതി. കുറുക്കൻ ആടിനെ കടിച്ചുകൊന്നു. വിലങ്ങറ ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് സമീപത്തെ പ്ളാങ്കാല മണിയൻ പിള്ളയുടെ ആടിനെയാണ് കുറുക്കൻ കൊന്നത്. മുള്ളൻ പന്നികൾ കൃഷിവിളകൾ നശിപ്പിക്കുന്നുമുണ്ട്. ആഴ്ചകളായി ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും വനംവകുപ്പ് വേണ്ടത്ര ഗൗരവത്തിൽ എടുത്തിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.