
ചാത്തന്നൂർ :ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് ജൻഡർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ എ.ഡി.എസ് അംഗങ്ങൾക്കായി സ്വയം പ്രതിരോധ പരിശീലനം നൽകി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്ലാക്കാട് ടിങ്കു ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ സർക്കിൾ ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ സ്ത്രീ സുരക്ഷയെക്കുറിച്ച് ക്ളാസെടുത്തു. വാർഡ് അംഗം അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഏലിയാമ്മ ജോൺ,ഹരികുമാർ,കലാദേവി, രതീഷ്, നദീറ കൊച്ചസൻ, സജിത,മിലി മോഹൻ,ആർ.മഞ്ജു തുടങ്ങിയവർ പങ്കെടുത്തു.