ശാസ്താംകോട്ട: ശാസ്താംകോട്ട ഡി.ബി. കോളേജിലെ മലയാള വിഭാഗം അദ്ധ്യാപകൻ ഡോ.ടി.മധുവിന്റെ 'എഴുത്തിലെ ചരിത്ര നിർമ്മിതി' എന്ന പഠനഗ്രന്ഥം പ്രകാശനം ചെയ്തു. സാഹിത്യകാരനും സംവിധായകനുമായ ജി.ആർ.ഇന്ദുഗോപൻ കോളേജ് പ്രിൻസിപ്പൽ ഡോ.ബി.ബീനയ്ക്ക് നൽകിയാണ് പ്രകാശനം നടത്തിയത്. കോളേജിലെ മലയാളവിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്കൃത സർവകലാശാല അദ്ധ്യാപകൻ ഡോ. കെ.ബി. ശെൽവമണി പുസ്തകം പരിചയപ്പെടുത്തി. തിരക്കഥാകൃത്ത് രാജേഷ് പിന്നാട്ട്, മുൻ കോളേജ് പ്രിൻസിപ്പൽ ഡോ. ഹരിക്കുട്ടൻ ഉണ്ണിത്താൻ, ഡോ. വി.ജയശ്രി, ഡോ. എൽ.ധന്യ, ഡോ. എസ്. ജയന്തി, ഡോ. ടി. മധു, എ.വി.ആത്മൻ എന്നിവർ സംസാരിച്ചു. ആറ് ചെറുകഥാ പഠനങ്ങളും 9 നോവൽ പഠനങ്ങളുമുള്ളതാണ് പുസ്തകം.