കുന്നത്തൂർ : വെസ്റ്റ് കല്ലട ഗ്രീൻ സിറ്റി വൈസ്മെൻ ഇന്റർനാഷണൽ കൊല്ലം ജില്ലാ ചെസ് അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന അഖില കേരള ചെസ് ടൂർണമെന്റ് ഈ മാസം 6ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആദിക്കാട്ട് മുക്ക് അനശ്വര ഓഡിറ്റോറിയത്തിൽ രാവിലെ 9മുതൽ മത്സരം ആരംഭിക്കും. വൈസ് മെൻസ് റീജിയണൽ ഡയറക്ടർ ജോൺസൺ കെ.സക്കറിയ ഉദ്ഘാടനം നിർവഹിക്കും.വൈകിട്ട് 6ന് സമാപന സമ്മേളനം രക്ഷാധികാരി വഴുതനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യും.ജേക്കബ്ബ് മാത്യൂ കുരാക്കാരൻ സമ്മാനദാനം നിർവഹിക്കും.പ്രസിഡന്റ് കെ.എസ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും.വിവിധ വിഭാഗങ്ങളിലായി 30ൽപ്പരം സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികളായ കെ.എസ് സുരേഷ് ബാബു,ജി.വർഗ്ഗീസ്,വിജയൻ പിള്ള,ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.