a
യുക്രെയിനിൽ നിന്നും വീട്ടിലെത്തിയ അനഘയെ അമ്മുമ്മ മുത്തം നൽകി ആശ്ലേഷിക്കുന്നു

ചവറ : യുദ്ധഭൂമിയിൽ നിന്ന് നാട്ടിലെത്തിയതിന്റെ ആശ്വാസത്തിലാണ് പൊന്മന ഓലം തുരുത്ത് ഹിമഗിരിയിൽ സുനിൽ കുമാറിന്റെ മകൾ അനഘ എസ്. കുമാർ. യുക്രൈനിലെ ലിവയിൽ ലേവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാം വർഷ വിദ്യാർത്ഥിയാണ് അനഘ. യുദ്ധം തുടങ്ങിയതോടെ നാട്ടിലേക്ക് മടങ്ങാനുള്ള പദ്ധതിയിലായിരുന്നു അനഘയും കൂട്ടരും. താമസ സ്ഥലത്തുനിന്ന് പോളണ്ട് ലക്ഷ്യമാക്കി രണ്ട് ദിവസംകൊണ്ട് 100 കിലോമീറ്ററോളം നടന്ന അനഘ ഉൾപ്പെടെയുള്ള 28 മലയാളി വിദ്യാർത്ഥികളെ അതിർത്തിയിൽ പ്രവേശിപ്പിക്കാതെ സൈന്യം തിരിച്ചയച്ചിരുന്നു. എന്നാൽ തിരികെ പോകാൻ കൂട്ടാക്കാതെ ബഹുനില കെട്ടിടത്തിന് അടിയുള്ള ബങ്കറിൽ അഭയം തേടി വീണ്ടും ആറുമണിക്കൂർ കാൽനടയായി നടന്നു. പോളണ്ടിലെ ഇന്ത്യൻ എംബസിയിൽ എത്തുകയും അവിടെ നിന്ന് ഡൽഹി വഴി കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിലും എത്തുകയായിരുന്നു.