പുനലൂർ: വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 76-ാം വാർഷിക ആഘോഷവും ഒരു വർഷം നീണ്ട് നിന്ന പ്ലാറ്റിനം ജുബിലി ആഘോഷ പരിപാടികളുടെ സമാപന സമ്മേളനവും ഇന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 8.30ന് സ്കൂൾ മാനേജർ കെ.സുകുമാരൻ പതാക ഉയർത്തും. 10.30ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. സ്കൂൾ പി.ടി.എ പ്രസിഡന്റും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനുമായ എൻ.കോമളകുമാർ അദ്ധ്യക്ഷത വഹിക്കും. സ്കൂൾ മുഖ്യരക്ഷാധികാരി കെ.മുരളീധരൻ ആമുഖ പ്രസംഗവും പി.എസ്.സുപാൽ എം.എൽ.എ മുഖ്യപ്രഭാഷണവും നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം അവാർഡ് വിതരണവും നടത്തും. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡി.ദിനേശൻ, കെ.പുഷ്പലത, കൗൺസിലർമാരായ എൻ.സുന്ദരേശൻ, ജ്യോതി സന്തോഷ്, നാസില ഷാജി, ഷാജിത സുധീർ, എസ്.സതേഷ്, എം.പി.റഹീംകുട്ടി, എൻ.പി.അരവിന്ദാക്ഷൻ, പുനലൂർ ഡി.ഇ.ഒ സി.അംബിക, എ.ഇ.ഒ സി.ഉണ്ണികൃഷ്ണൻ, പ്ലാറ്റിനം ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ സി.ബി.വിജയകുമാർ, കലയനാട് ജീവ നഴ്സിംഗ് ഹോം മാനേജിംഗ് ഡയറക്ടർ ഡോ.ശിവദാസ്, എസ്.സുനി തുടങ്ങിയവർ സംസാരിക്കും. തുടർന്ന് സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും സ്കൂൾ പ്രിൻസിപ്പളുമായ എ.ആർ. പ്രേംരാജ്, സംസ്ഥാന ഗുരുശ്രേഷ്ഠ അവാർഡ് ജേതാവും സ്കൂൾ അദ്ധ്യാപകനുമായ കെ.സജിത്ത് എന്നിവരെ അനുമോദിക്കുന്നതിനൊപ്പം സർവീസിൽ നിന്ന് വിരമിക്കുന്ന സ്കൂൾ പ്രഥമാദ്ധ്യാപിക എം.സുജ, അദ്ധ്യാപകൻ കെ.സജിത്ത്, ഓഫിസ് അസി.സി.എസ്.അരുമ പ്രസാദ് എന്നിവർക്ക് ചടങ്ങിൽ വച്ച് യാത്രയയപ്പും നൽകും. സ്കൂൾ പ്രിൻസിപ്പൽ ഏ.ആർ.പ്രേരാജ് സ്വാഗതവും പ്രഥമാദ്ധ്യാപിക എം.സുജ റിപ്പോർട്ടും സീനിയർ അസി.ആർ.കെ.അനിത നന്ദിയും പറയും.