
കൊല്ലം: ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളുടെ ഇംഗ്ലീഷ് ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന് കൊട്ടാരക്കര കരിയർ ഡെവലപ്പ്മെന്റ് സെന്ററിൽ നടത്തുന്ന 20 ദിവസത്തെ സൗജന്യ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ഡെവലപ്പ്മെന്റ് പ്രോഗ്രാമിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ ബിരുദധാരികൾക്ക് മുൻഗണന. പരമാവധി 30 പേർക്കാണ് അവസരം. പ്രായപരിധി 18 മുതൽ 35 വരെ. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മാർച്ച് 10ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫാറം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ലഭിക്കും. ഫോൺ: 0474 2457212.