prajapitha
പ്രജാപിതാബ്രഹ്മാകുമാരീസ് അദ്ധ്യാത്മികസംഗമം പരവൂർ നഗരസഭ ചെയർപേഴ്‌സൺ പി. ശ്രീജ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ : പ്രജാപിതാബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ പരവൂർ സെന്ററിൽ ശിവരാത്രിയോട് അനുബന്ധിച്ച് നടന്ന അദ്ധ്യാത്മികസംഗമം പരവൂർ നഗരസഭ ചെയർപേഴ്‌സൺ പി. ശ്രീജ ഉദ്ഘാടനം ചെയ്‌തു. പ്രജാപിതാ ബ്രഹ്മാകുമാരീസ് ജില്ലാ ഡയറക്ടർ രാജയോഗിനി ബ്രഹ്മാകുമാരി പങ്കജം മുഖ്യപ്രഭാഷണം നടത്തി. ബ്രഹ്മാകുമാരി രഞ്ജിനി, ബ്രഹ്മാകുമാരി ജ്യോതിബിന്ദു എന്നിവർ സംസാരിച്ചു.