a
ഇരുമ്പങ്ങാട് വട്ടമൺക്കാവ് മഹാദേവർ ക്ഷേത്രത്തിൽ ഉത്സവത്തിനോട് അനുബന്ധിച്ച് നടന്ന പൊങ്കാല

എഴുകോൺ: ഇരുമ്പങ്ങാട് വട്ടമൺക്കാവ് മഹാദേവർ ക്ഷേത്രത്തിൽ ഉത്സവം ആരംഭിച്ചു. ക്ഷേത്രം തന്ത്രി കൊക്കുളത്ത് മഠം ശംഭു പോറ്റിയുടെയും മേൽശാന്തി വേണുകുട്ടൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ സമൂഹ പൊങ്കാല നടന്നു. ഇന്ന് 6.15ന് നിറപറ സമർപ്പണം, വൈകിട്ട് 5.30ന് ആധ്യാത്മിക പ്രഭാഷണം, രാത്രി 8.30ന് ഈശ്വര നാമജപം. 8ന് വൈകിട്ട് 5.30ന് ഭക്തിഗാനസുധ, 9ന് രാത്രി 10ന് ഭാരത കളി, 9ന് വൈകിട്ട് 5.30ന് ആറാട്ടും വിളക്കും, ശിങ്കാരിമേളം. 6ന് സംഗീതസദസ്, 8.30ന് കർണാട്ടിക്ക് ഫ്യൂഷൻ. 12ന് ഉത്സവം സമാപിക്കും.