photo

കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കര ലോവർ കരിക്കത്ത് ഓട്ടോറിക്ഷയും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മുൻ പഞ്ചായത്തംഗം മരിച്ചു. ഓട്ടോയിൽ സഞ്ചരിച്ച വിലങ്ങറ വടകോട് താമരക്കുളത്ത് വീട്ടിൽ ബെൻസനാണ് (47) മരിച്ചത്.

ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിലെ പനയറ മുൻ വാർഡ് അംഗമായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർ ചെപ്ര സ്വദേശി കുഞ്ഞുമോനെ (52) പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ലോവർ കരിക്കത്ത് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.

കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയിൽ എതിരെ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബെൻസണിന്റെ ഭാര്യ: ജെസി. മക്കൾ: ജോവിറ്റ, ജോബിൻ.