sree-

പാറ്റൂർ: ഇന്ത്യയിലെ കെമിക്കൽ എൻജിനിയറിംഗ്, ബയോടെക്‌നോളജി, ഫുഡ് ടെക്‌നോളജി തുടങ്ങിയ നൂതന മേഖലയിലെ പ്രശസ്തമായ സംഘടനയായ ഐ.ഐ.സി.എച്ച്.ഇയുടെ കേരളത്തിലെ പുതിയ സ്റ്റുഡന്റ്സ് ചാപ്ടറിന് ശ്രീബുദ്ധാ എൻജിനിയറിംഗ് കോളേജിൽ തുടക്കമായി.

ഇന്ത്യൻ ഇൻസിറ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ എൻജിനിയേഴ്‌സിന്റെ കൊച്ചി റീജിയണൽ ചെയർമാനും എഫ്.എ.സി.ടി ഡെപ്യൂട്ടി ജനറൽ മാനേജരുമായ ഡോ. ബാബു ജോസ് ഉദ്ഘാടനം നിർവഹിച്ചു. എസ്.ബി.സി.ഇ പ്രിൻസിപ്പൽ ഡോ. കെ. കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ശ്രീബുദ്ധാ എഡ്യുക്കേഷണൽ സൊസൈറ്റി ചെയർമാൻ പ്രൊഫ. കെ. ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. ഐ.ഐ.സി.എച്ച്.ഇ റീജിയണൽ സെക്രട്ടറി എൻ. മോഹൻ, ശ്രീബുദ്ധ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. വി. പ്രസാദ്, പ്രൊഫ,. മീരാഭായി, ഡോ. ജയാജേക്കബ് എന്നിവർ പങ്കെടുത്തു.