 
തൊടിയൂർ: മനസിലെ ആശയങ്ങൾ തടിയിൽ പകർത്തുകയാണ് തൊടിയൂർ മുഴങ്ങോടി ചെമ്പകപ്പള്ളിൽ രഘു എന്ന മരപ്പണിക്കാരൻ. ദേവീദേവന്മാരുടെ ശില്പ്പങ്ങൾ നിർമ്മിച്ച് ആവശ്യക്കാർക്ക് നൽകും. ഗണപതി, സരസ്വതിദേവി, ശ്രീകൃഷ്ണൻ, നടരാജവിഗ്രഹം, ധന്വന്തരിമൂർത്തി , ക്രിസ്തു എന്നിങ്ങനെ നിരവധി പ്രതിമകൾ ഇതിനകം രഘു നിർമ്മിച്ചു നൽകിയിട്ടുണ്ട്. പ്രധാനമായും പ്ലാവിൽ തടിയാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. പാരമ്പര്യമായി മരപ്പണി ചെയ്യുന്ന തൊടിയൂരിലെ ചെമ്പകപ്പള്ളി കുടുംബാംഗമായ രഘു എന്ന അമ്പത്തിരണ്ടുകാരൻ കുറേക്കാലമായി ഫർണിച്ചർ നിർമ്മാണവും ഇന്റീരിയർ വർക്കുകളും നടത്തുന്നുണ്ട്. വീട്ടിലിരുന്നാണ് രഘു ശില്പം നിർമ്മിക്കുന്നത്. നിർമ്മിച്ച ശിൽപ്പങ്ങളൊക്കെ ചേർത്ത് വച്ച് പ്രദർശനവും വില്പനയും നടത്തണമന്ന് രഘുവിന് ആഗ്രഹമുണ്ട് .എന്നാൽ സാമ്പത്തികസ്ഥിതി അതിന് അനുവദിക്കുന്നില്ലെന്ന് രഘു പറയുന്നു. ഫോൺ : 8281573449