
ചാത്തന്നൂർ: കല്ലുവാതുക്കൽ സമുദ്രതീരം വയോജന കേന്ദ്രത്തിലെ അന്തേവാസികൾക്കായി സ്ട്രെസ് മാനേജ്മെന്റ് ട്രെയിനിംഗ് ആരംഭിച്ചു. ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഒരു മാസത്തെ പരിശീലന പരിപാടി വിദ്യാഭ്യാസ പ്രവർത്തകനായ ജി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. അന്തേവാസികളുടെ മാനസിക സംഘർഷങ്ങൾക്ക് അറുതിവരുത്താനും സന്തോഷവും ആനന്ദവും വീണ്ടെടുക്കാനുമാണ് പരിശീലനം. ബി.കെ.മാമ്പള്ളി, ജി.ആർ.രഘുനാഥൻ എന്നിവരാണ് ക്ലാസ്സെടുക്കുന്നത്. ചെയർമാൻ റൂവൽ സിംഗ് സംസാരിച്ചു.