thayyal-
വടക്കേവിള വിസ്ഡം ചാരിറ്റബിൾ സൊസൈറ്റിയുടയും കൊല്ലം നെഹ്രു യുവ കേന്ദ്രയുടയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ തയ്യൽ പരിശീലന ക്ലാസിന്റെ സമാപനവും തയ്യൽ മെഷീൻ വിതരണവും എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിക്കുന്നു

കൊല്ലം : വടക്കേവിള വിസ്ഡം ചാരിറ്റബിൾ സൊസൈറ്റിയുടയും കൊല്ലം നെഹ്രു യുവ കേന്ദ്രയുടയും സംയുക്ത ആഭിമുഖ്യത്തിൽ 25 വനിതകൾക്ക് നൽകിയ സൗജന്യ തയ്യൽ പരിശീലന ക്ലാസിന്റെ സമാപനവും തയ്യൽ മെഷീൻ വിതരണവും എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. ചാരിറ്റബിൾ പ്രസിഡന്റ് വടക്കേവിള ശശിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സർട്ടിഫിക്കറ്റ് വിതരണം നെഹ്രു യുവ കേന്ദ്ര ജില്ലാ കോ​- ഓർഡിനേറ്റർ നിപുൻ ചന്ദ്ര നിർവഹിച്ചു. വാർഡ് കൗൺസിലർ ശ്രീദേവി, യൂനസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റിറ്റൂഷ്യൻ വൈസ് ചെയർമാൻമാൻ നൗഷാദ് യൂനുസ്, യൂണിയൻ ബാങ്ക് മാനേജർ അനൂപ് എസ്. നായർ, റോട്ടറി ക്ലബ്ബ് ക്വയ്ലോൺ വെസ്റ്റ് ലീലാകൃഷ്ണൻ, അശോക് എന്നിവർ സംസാരിച്ചു. ചാരിറ്റബിൾ സെക്രട്ടറി സി.ജയകുമാർ സ്വാഗതവും ട്രഷറർ ശ്രീകുമാർ ചേതസ് നന്ദിയും പറഞ്ഞു.