kseb-

കൊല്ലം: കേരള പവർ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രതിനിധി യോഗം കൊല്ലം കോൺഗ്രസ് ഭവനിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സ്വകാര്യവ്യക്തികളുടെ സഹായത്തോടെ സൗര പ്രോജക്ട് പുഷ്ടിപ്പെടുത്തുന്നത് വൻസാമ്പത്തിക നഷ്ടത്തിലേക്ക് ബോർഡിനെ വഴി തെളിക്കുമെന്ന് ആർ. ചന്ദ്രശേഖരൻ പറഞ്ഞു.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വി. വീരേന്ദ്രുകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ ​- സംസ്ഥാന ഭാരവാഹികളായ കൃഷ്ണവേണി ശർമ്മ, കോതേത്ത് ഭാസുരൻ, നാസറുദ്ദീൻ, ഒ.ബി. രാജേഷ്, കെ.പി.ഡബ്ല്യു.സി ഭാരവാഹികളായ ഫ്രാൻസിസ് ജോർജ്ജ്, വി.ഒ. കുമാർ, മോഹൻകുമാർ, നിഷാദ് പച്ചക്കാട്ടിൽ, ഡെയ്‌സൺ ആന്റണി തുടങ്ങിയവർ സംസാരിച്ചു. അലി അറക്കപ്പടി സ്വാഗതവും ഷീബ തമ്പി നന്ദിയും പറഞ്ഞു.