കൊല്ലം: കൊല്ലം എസ്.എൻ കോളേജിൽ അന്താരാഷ്ട്ര വനിതാദിനാഘോഷത്തോടനുബന്ധിച്ച് കോളേജിലെ വിമെൻ സ്റ്റഡി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർദ്ധിച്ചുവരുന്ന അക്രമങ്ങളെക്കുറിച്ച് ബോധവൽക്കരണക്ലാസ്സ് നടത്തി. സഖി വൺ സ്റ്റോപ്പ് സെന്ററിലെ കേസ് വർക്കർ അഡ്വ. അജീന ആർ. ശിവൻ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. അസി.പ്രൊഫ. എസ്. ജയന്തി സ്വാഗതം പറഞ്ഞു. ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ ഡോ. എസ്.വി. മനോജ്, പി.ടി.എ സെക്രട്ടറി യു. അധീശ്, കോളേജ് യൂണിയൻ വൈസ് ചെയർമാൻ നീരജ തുടങ്ങിയവർ സംസാരിച്ചു. ഫിലോസഫി വിഭാഗം മേധാവി ആർ. വി.സൗമ്യ നന്ദി പറഞ്ഞു.