
കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് ഉഷധാലയത്തിൽ പരേതനായ ആർ. കരുണാകരൻ മുതലാളിയുടെയും ശാന്തമ്മയുടെയും മകൻ കെ. ദയാനന്ദൻ (വിമുക്തഭടൻ, അയ്യപ്പ പത്രം ഏജൻസി, കേരളകൗമുദി മുൻ ഏജന്റ്, 67) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് കുന്നത്തൂർ കിഴക്ക് കണ്ണംതുണ്ടിൽ കുടുംബ വീട്ടുവളപ്പിൽ. ഭാര്യ: ഉഷധ (റിട്ട. കേരള യൂണിവേഴ്സിറ്റി). സഹോദരങ്ങൾ: ഉഷാകുമാരി, കുന്നത്തൂർ മനോഹരൻ (കോൺഗ്രസ് സേവാദൾ ജില്ലാ കമ്മിറ്റിയംഗം), കെ.കമലൻ, രാധാ പ്രസാദ്, പരേതനായ കെ.ജഗദൻ. സഞ്ചയനം 9ന് രാവിലെ 8ന്.