 
കൊല്ലം: പട്ടികജാതി-വർഗ ജനതയുടെ തൊഴിലവസരം കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്ന സെക്രട്ടറിയേറ്റിലെ സ്പെഷ്യൽ റിക്രൂട്ട്മെന്റ് സെൽ നിർത്തലാക്കിയ സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് മാർച്ച് നടത്തി.സംഘടനാംഗങ്ങൾ കഴുത്തിൽ കയറുകൾ ഇട്ട് പ്രതികാത്മക ആത്മഹത്യാ ഭീഷണിയും മുഴക്കി.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് ബി. ബബുൽ ദേവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന മീഡിയ സെൽ കൺവീനർ അശോകൻ മുട്ടം മുഖ്യപ്രഭാഷണം നടത്തി. ഇരുമ്പ് പാലത്തിന് സമീപത്തുനിന്ന് തുടങ്ങിയ പ്രകടനം കളക്ട്രേറ്റ് മെയിൻ ഗേറ്റിൽ സമാപിച്ചു. പട്ടികജാതി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രസാദ് ചെറിയ വെളിനല്ലൂർ, ബി.ജെ.പി സംസ്ഥാന സമതി അംഗം അജിമോൻ, പട്ടികജാതി മോർച്ച സംസ്ഥാന സമതി അംഗം നെടുമ്പന ശിവൻ, ബി.ജെ.പി ജില്ലാ സെക്രട്ടറി സുനിൽ പരവൂർ, മന്ദിരം ശ്രീനാഥ് എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹിയായ രതു തങ്കപ്പൻ, അജീഷ്, ബൈജു, സൗമ്യ, ഗോപാലൻ, പട്ടികജാതിമോർച്ച മണ്ഡലം പ്രസിഡന്റ് ബിനോജ്, ചന്ദ്രബോസ്, രാജൻ, വിനോദ്, സുദർശനൻ, അനിൽ, പ്രസാദ്, ബാബു, ജനറൽ സെക്രട്ടറി പ്രശാന്തൻ, സുനിൽ, ഷാജി,ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു